ഇനിയും ആക്രമിക്കാന്‍ സാധ്യത; റോഷന്റെ അടുപ്പക്കാരി മകന്റെ സുഹൃത്തായതാണ് പ്രശ്‌നത്തിന് കാരണമെന്ന് ആല്‍വിന്‍ ആന്റണി

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തങ്ങളെ വീണ്ടും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയും ഭാര്യയും. റോഷനുമായി അടുപ്പമുണ്ടായിരുന്ന സഹ സംവിധായക തങ്ങളുടെ മകന്റെ സുഹൃത്തായതാണ് ആക്രമണത്തിന് കാരണമെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. തന്റെ കുടുംബത്തിന് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി റോഷന്‍ ആന്‍ഡ്രൂസ് ആയിരിക്കുമെന്നും ആല്‍വിന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് സുഹൃത്ത് നവാസുമായി എത്തി ആക്രമിച്ചെന്ന ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജിയില്‍ റോഷന്‍ ആന്‍ഡ്രൂസിന് ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച് കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു.
Read more: റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്
റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനേയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ആല്‍വിന്‍ ആന്റണി, സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരേ കേസ് എടുത്തത്. ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം, ആല്‍വിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അക്കാരണംകൊണ്ട് അയാളെ അസിസ്റ്റന്റ് സ്ഥാനത്തുനിന്നും പുറത്താക്കിയെന്നുമാണ് റോഷന്‍ പറയുന്നത്. ഇതിന്റെ പ്രതികാരമെന്നോണം തന്നെ കുറിച്ച് അപവാദ പ്രചരണം നടത്തിയെന്നും ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ തന്നെയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here