റിസോർട്ടുടമയെ അശ്ലീല ചിത്രങ്ങളും വീഡിയോയും കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി പിടിയില്‍

shameena

കക്കാടംപൊയിലിലെ റിസോർട്ടിൽ വെച്ച് തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ഷമീനയാണ് പിടിയിലായത്.

ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊടുങ്ങല്ലൂർ കൂമ്പാറാ സ്വദേശി ഡോണും തിരുവമ്പാടി സ്വദേശി ജോർജുമാണ് പരാതിക്കാരനായ തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. പരാതിക്കാരന്റെ ഉടമസ്ഥതതിലുള്ള കക്കാടംപൊയിലിലെ റിസോർട്ടിൽ വച്ച് തൃശൂർ സ്വദേശിനി ഷമീനയെ നിർത്തി ഫോട്ടോയും വീഡിയോയുമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം 40000 രൂപ വാങ്ങുകയും ചെയ്തു. പിന്നീട് വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരനായ വ്യവസായി പോലീസിൽ സമീപിച്ചത്.

സംഭവമുണ്ടായ ഉടൻ തന്നെ ഒളിവിലായിരുന്ന ഡോണിനെയും ജോർജിനെയും പോലീസ് പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ തൃശൂർ സ്വദേശിനി ഷമീനയെ ഇന്നലെ പോലീസ് പിടികൂടി. കൊടുങ്ങല്ലൂർ പോലീസിന്റെ സഹായത്തോടെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്.ഷമീനയുടെ പേരിൽ സമാന സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലുർ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ പരാതിയുണ്ടന്ന് പോലീസ് പറഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ നാലാം പ്രതിയായ അനീഷിനെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More