ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കണ്ണന്താനം,ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും. പാലക്കാട് സി കൃഷ്ണകുമാറും കണ്ണൂരിൽ സി.കെ പത്മനാഭനും മത്സരിക്കും. ബിജെപി നേതാവ് ജെ പി നദ്ദയാണ് ഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അതേ സമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രം ഇന്ന് പ്രഖ്യാപിച്ചിട്ടില്ല.

തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍

ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍

കൊല്ലം- കെ വി സാബു

ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍

എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം

ചാലക്കുടി- എ എന്‍ രാധാകൃഷ്ണന്‍

പാലക്കാട്- സി കൃഷ്ണകുമാര്‍

കോഴിക്കോട് – പ്രകാശ് ബാബു

മലപ്പുറം – വി ഉണ്ണികൃഷ്ണന്‍

പൊന്നാനി- വി ടി രമ

വടകര – വി കെ സജീവന്‍

കണ്ണൂര്‍- സി കെ പത്മനാഭന്‍

കാസര്‍കോട്- രവീശ തന്ത്രി

ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ പ്രധാനപോരാട്ടം പ്രതീക്ഷിക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. പത്തനംതിട്ട സീറ്റിനെച്ചൊല്ലി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. അതേ സമയം കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന്റെ പേരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top