ദിലീപും കാവ്യയും; ഏറ്റവും പുതിയ ഫോട്ടോ പുറത്ത് വിട്ട് ആരാധകര്‍

ദിലീപിനൊപ്പമുള്ള കാവ്യാ മാധവന്റെ ചിത്രം പുറത്ത്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ പേജാണ് ഇരുവരുടേയും ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടത്. ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ഗെറ്റപ്പിലാണ് ദിലീപ്. കുഞ്ഞുണ്ടായതിന് ശേഷം അപൂര്‍വ്വമായി മാത്രമേ കാവ്യാ മാധവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ളൂ. ഒരു റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണിത്.

2016 നവംബര്‍ 25നായിരുന്നു ഇവരുടെയും വിവാഹം. കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ഈ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് ഇരുവരും നല്കിയിരിക്കുന്ന പേര്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top