Advertisement

നരേന്ദ്ര മോദി ട്രെയിലർ പുറത്ത് ; വീഡിയോ

March 21, 2019
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘ പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ മോദിയായി വേഷമിടുന്നത്.

ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി.

Read Also : ദി ആക്‌സിഡെന്റൽ പ്രൈം മിനിസ്റ്ററിനെ ചൊല്ലി രാഷ്ട്രീയ വിവാദം; സിനിമ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണം ലക്ഷ്യം വെച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായാതായി കോൺഗ്രസ് ആരോപിച്ചു

ഏപ്രിൽ 5ന് ചിത്രം പുറത്തിറങ്ങും. വിവേക് ഒബ്രോയ്ക്ക് പുറമെ, സുരേഷ് ഒബ്രോയ്, ബർഖ സെൻഗുപ്ത, പ്രശാന്ത് നാരായണൻ, ദർശൻ കുമാർ, ബൊമൻ ഇറാനി, സറീന വഹാബ്, മനോജ് ജോഷി, അഞ്ജൻ ശ്രീവാസ്തവ, കരൺ പട്ടേൽ, അക്ഷത് ആർ സുജ്‌ല എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here