മയക്കുമരുന്ന് വ്യാപനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

മയക്കുമരുന്ന് വ്യാപനത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മയക്കുമരുന്ന് യുവതലമുറയെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് സ്വമേധയാ ഹർജിയാക്കുകയാണുണ്ടായത്. കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളുമാണ് എതിര്‍ കക്ഷികള്‍.
കോട്ടയം ജില്ലാ മുൻ പോലീസ് മേധാവി എൻ. രാമചന്ദ്രൻ അയച്ച കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി സ്വമേധയാ പരിഗണിച്ചു കൊണ്ടാണ് തീരുമാനം. ഹര്‍ജി മാർച്ച് 25ന് ഉചിതമായ ബെഞ്ചിൽ ലിസ്റ്റുചെയ്യാൻ രജിസ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മിഷണർ, ഹെൽത്ത് സർവീസസ് ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, എന്നിവരെ എതിർകക്ഷിയായി ചേർക്കാനാണ് നിർദേശം. ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോന്റേതാണ് നടപടി.
ഹര്‍ജിയില്‍ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങളും കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമിനീർ, മൂത്രം, വിയർപ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താമെന്നും ഇതിന് ചെലവുകുറഞ്ഞ മാർഗ്ഗം സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ പോലീസിനും എക്സൈസിനും ലഭ്യമാക്കുന്നതിനൊപ്പം മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടും വിനിയോഗവും പരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here