Advertisement

പത്തനംതിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കുമ്മനം രാജശേഖരന്‍

March 22, 2019
1 minute Read

പത്തംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കുമ്മനം രാജശേഖരന്‍. നടപടിക്രമം പൂര്‍ത്തിയാക്കി ഇന്നോ നാളെയോ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ജനങ്ങള്‍ തന്നോടൊപ്പമുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് പ്രചാരണത്തെ ബാധിക്കില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ട അധികാരം ഉന്നതാധികാര തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ്. അവര്‍ എടുക്കുന്ന തീരുമാനം അന്തിമമാണ്. എല്ലാ സംസ്ഥാനങ്ങളിലും മത്സരിക്കേണ്ട പാര്‍ട്ടിയാണ് ബിജെപി. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പറയാന്‍ കഴിയില്ലെന്നും കുമ്മനം പറഞ്ഞു.

Read more: ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കണ്ണന്താനം,ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ

ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ആളുകളാണ് എല്‍ഡിഎഫും യുഡിഎഫും. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കണം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ് സിപിഐഎമ്മിന്റെ നേതാക്കള്‍ വരെ പറയുന്നത്. ഇരു മുന്നണികളും പ്രധാനമന്ത്രി ആരെന്നു പറയണം. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ഇന്നലെയാണ് എന്‍ഡിഎയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ഒഴിച്ചിട്ടത് വിമര്‍ശനങ്ങള്‍ക്കിടയാക്കി. പത്തനംതിട്ടയില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇത് സംബന്ധിച്ച് ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top