Advertisement

സൗദിയിൽ ദുരിതമനഭവിച്ച മലയാളി നഴ്‌സിന് മോചനം; രണ്ട് മാസം നീണ്ട നിയമതടസ്സങ്ങൾ നീങ്ങി ടിന്റു നാട്ടിലേക്ക് മടങ്ങി

March 22, 2019
1 minute Read

സൗദിയിൽ ദുരിതമനഭവിച്ച മലയാളി നഴ്‌സിന് മോചനം. രണ്ട് മാസം നീണ്ട നിയമതടസ്സങ്ങൾ നീങ്ങി ടിന്റു സ്റ്റീഫൻ നാട്ടിലേക്ക് മടങ്ങി. പൂർണ ഗർഭിണിയായ ടിന്റുവിനോട് തൊഴിലുടമ ചെയ്യുന്ന അനീതി ട്വെന്റിഫോർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ട്വെന്റിഫോർ ഇമ്പാക്റ്റ്.

മാസങ്ങൾ നീണ്ട ദുരിതപർവ്വം അവസാനിച്ചു. സൗദിയിലെ സ്വകാര്യ പോളിക്‌ളിനിക്കിൽ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം ഉഴവൂർ സ്വദേശിനി ടിന്റു സ്റ്റീഫൻ നാട്ടിലേക്ക് വിമാനം കയറി. പ്രസവത്തിന് നാട്ടിൽ വിടാത്ത സ്‌പോൺസറുടെ നിലപാട് മൂലം ഈ യുവതിക്ക്, സൗദിയിൽ വെച്ച് തന്നെ പ്രസവിക്കേണ്ടി വന്ന വാർത്ത! ട്വെന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യത്തെ പ്രസവം ഭർത്താവിൻറെയും ബന്ധുക്കളുടെയുമൊന്നും സാന്നിധ്യമില്ലാതെ കടലിനിക്കരെ ആകേണ്ടിവന്ന ദുഃഖം ഉണ്ടെങ്കിലും അവസാനം ദുരിതക്കയത്തിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലാണ് ടിന്റു.

Read Also : സൗദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു

ഫൈനൽ എക്‌സിറ്റ് രേഖകൾ അബഹ ജവാസാത്ത് മേധാവിയിൽ നിന്നും ടിന്റു സ്വീകരിച്ചു അബഹ ഗവർണറെറ്റ്, ഇന്ത്യൻ എംബസി, കോൺസുലേറ്റ്, സൗദി മനുഷ്യാവകാശ കമ്മീഷൻ, ലേബർ ഓഫീസ് തുടങ്ങിയവയുടെയൊക്കെ സഹായത്തോടെയാണ് നാട്ടിലേക്ക് പോകാൻ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിയത്. ടിന്റുവിൽ നിന്നും 31,800 റിയാൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സ്‌പോൺസർ നൽകിയ പരാതി തൊഴിൽ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പൊതുപ്രവർത്തകരായ അഷ്‌റഫ് കുറ്റിച്ചാൽ, ബിജു നായർ എന്നിവർ എമ്പസി പ്രതിനിധികളായി ഈ വിഷയത്തിൽ നിരന്തരം ഇടപെട്ടു.

പൂർണ ഗർഭിണിയായിരിക്കെ നിരവധി മാനസിക ശാരീരിക പ്രയാസനാൽ ഈ യുവതി അനുഭവിച്ചു. ജോലി സ്ഥലത്ത് നിന്നും ഒളിചോടിയെന്നു പറഞ്ഞു സ്‌പോൺസർ ടിന്റുവിനെ ഹുറൂബ് ആക്കിയിരുന്നു. നിയമക്കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുന്നതിനിടെയാണ് പ്രസവ വേദന വന്നു അബഹയിലെ ആശുപത്രിയിൽ വെച്ച് ടിന്റു ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top