കടകംപള്ളിയെ കണ്ടത് ലൂസിഫറിനെ പറഞ്ഞറിയിക്കാനാകാത്ത വിധം സഹായിച്ചെന്ന് പൃഥ്വിരാജ്

pritwi

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടത് ലൂസിഫറിനെ പറഞ്ഞറിയിക്കാനാകാത്ത വിധം സഹായിച്ചുവെന്ന് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനാണ് പൃഥ്വിയുടെ മറുപടി. കടകംപള്ളിയെ കണ്ടത് കൊണ്ടാണ് കനകകുന്ന് കൊട്ടാരം ഷൂട്ടിംഗിനായി വിട്ട് കിട്ടിയതെന്നായിരുന്നു പൃഥ്വിയുടെ തമാശ കലര്‍ന്ന മറുപടി. സിനിമയുമായി ബന്ധപ്പെട്ട് മന്ത്രിയെ നേരിട്ട് കണ്ടത് സിനിമയെ സഹായിച്ചോ എന്നും ആ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്നുമായിരുന്നു പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യം.

കടകം പള്ളിയെ നേരിട്ട് ചെന്ന് കണ്ടത് കൊണ്ട് മാത്രമാണ് വര്‍ഷങ്ങളായി ഷൂട്ടിംഗിന് നല്‍കാത്ത കനകകുന്ന് കൊട്ടാരം ലൂസിഫറിനായി ലഭിച്ചത്. അദ്ദേഹത്ത നേരിട്ട് കണ്ടത് എന്ത് കൊണ്ട് ഈ സിനിമയ്ക്ക് ഈ ലൊക്കേഷന്‍ തന്നെ വേണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണ്. കനകകുന്ന് കൊട്ടാരം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്ന് ഓരോ ക്രൂ മെമ്പേഴ്സിനേയും ബോധ്യപ്പെടുത്തിയ ശേഷമേ അവരെ അങ്ങോട്ട് കയറ്റൂവെന്നും ഷൂട്ടിംഗിനിടെ ഇവിടെ സൂക്ഷിച്ച് കൈകാര്യം ചെയ്യുമെന്നും അദ്ദേഹത്തെ അറിയിച്ചു.  ഇത് ബോധ്യമായതിനെ തുടര്‍ന്നാണ് കനകകുന്ന് കൊട്ടാരം അദ്ദേഹം ഷൂട്ടിംഗിനായി അനുവദിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top