മുബൈ ഭീകരാക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ മുഴുവന്‍ കുറ്റംപറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സാം പിത്രോഡ; പ്രസ്താവന വിവാദമാകുന്നു

പാക്കിസ്ഥാനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പ്രസ്താവന വിവാദമാകുന്നു. മുംബൈ ഭീകരാക്രമണം നടത്തിയത് 8 ഭീകരര്‍ ആണെന്നും അതിന്റെ പേരില്‍ പേരില്‍ പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു പിത്രോഡയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പിത്രോഡയുടെ പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍
#WATCH Sam Pitroda,Indian Overseas Congress Chief, says, “8 people(26/11 terrorists) come&do something, you don’t jump on entire nation(Pakistan).Naive to assume that just because some people came &attacked,every citizen of that nation is to be blamed.I don’t believe in that way” pic.twitter.com/K66Ds4p3ke
— ANI (@ANI) March 22, 2019
പുല്‍വാമയില്‍ ഉണ്ടായത് പോലുള്ള ഭീകരാക്രമണം എല്ലാ കാലത്തും നടക്കുന്നുണ്ട്. മുംബൈയില്‍ ഉണ്ടായതും അത്തരത്തില്‍ ഒന്നാണ്. അന്ന് പാക്കിസ്ഥാനെ ആക്രമിക്കാന്‍ വ്യോമ സേനയെ അയക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ പ്രശ്‌നത്തെ കൈകാര്യം ചെയ്യണം എന്ന് താന്‍ കരുതുന്നില്ലെന്നും പിത്രോഡ പറഞ്ഞു.
പിത്രോഡയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഭീകരതക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്് തയ്യാറല്ല എന്ന് തെളിയിക്കുന്നതാണ് സാം പിത്രോഡയുടെ പ്രസ്താവനയെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു. ഇന്ത്യന്‍ സേനയെ വീണ്ടും വീണ്ടും പ്രതിപക്ഷം അവഹേളിക്കുകയാണ്. ഇത്തരം പ്രസ്താവനകളെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ രംഗത്ത് വരണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here