നടി ശ്രീ റെഡ്ഡിയുടെ വീട്ടിൽ കയറി ആക്രമണം

തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വീട്ടിൽ കയറി ആക്രമണം. പണമിടപാടുസ്ഥാപന ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് ശ്രീ റെഡ്ഡി പരാതി നൽകിയിരിക്കുന്നത്.
തന്റെ വീട്ടിൽ കയറി വധ ഭീഷണി മുഴക്കിയെന്നും തന്നെ ആക്രമിച്ചെന്നുമാണ് ശ്രീ റെഡ്ഡി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 21ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസിൽ അറസ്റ്റിലായ സുബ്രഹ്മണി താൻ പൊലീസ് പിടിയിലാകാൻ കാരണം ശ്രീ റെഡ്ഢിയാണെന്ന് ആരോപിച്ചാണ് നടിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ തെലുങ്ക് സിനിമ ലോകത്ത് ജൂനിയർ നടിമാർക്കെതിരായ ചൂഷണങ്ങൾ സംബന്ധിച്ച് ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരൻ, പ്രമുഖ സംവിധായകർ തുടങ്ങി നിരവധിപ്പേർക്കെതിരെ തെളിവുകൾ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here