സിരകളില്‍ ഐപിഎല്‍ ആവേശം; പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം

ipl

ഇനി ഉറക്കമില്ലാത്ത ഐപിഎല്‍ രാവുകള്‍.  ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.  നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. കോലി പടയുടേയും ധോണിപ്പടയുടേയും വെടിക്കെട്ട് മത്സരത്തിനാണ് ഇന്ന് ആരാധകര്‍ കാത്തിരിക്കുന്നത്. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രമാണ്. ഈ പേര് ദോഷം മാറ്റാണ് ബംഗളൂരു ടീം കോലിയുടെ നേൃത്വതത്തില്‍ കളത്തില്‍ ഇറങ്ങുന്നത്.

കളിച്ച ഒമ്പത് സീസണില്‍ പ്ലേ ഓഫിലെത്തിയിട്ടുണ്ടെന്ന ധൈര്യം കൂടിയുണ്ട് ധോണിയുടെ ടീമിന്. മൂന്ന് തവണ ഫൈനലിലെത്തി മടങ്ങിയ ടീമാണ്കോലിയുടേത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top