പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍? ചുവരെഴുത്തും, തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും തുടങ്ങി

govt list of 51 women devottes is a move to sabotage review petition alleges k surendran

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി പ്രചാരണം. കെ സുരേന്ദ്രനെ വിജയിപ്പിക്കുക എന്ന് കാണിച്ച് ചുവരെഴുത്തുകളും സജീവമായിട്ടുണ്ട്. അതേ സമയം ഇന്നലെ അര്‍ദ്ധരാത്രി പുറത്തിറങ്ങിയ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ട ഉള്‍പ്പെട്ടിട്ടില്ല. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഇത് വരെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയിട്ടില്ല.

ഈ പശ്ചാലത്തലം നിലനില്‍ക്കെ തന്നെയാണ് കെ സുരേന്ദ്രന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ സജീവമാകുന്നതും. ഇന്ന് ആരംഭിക്കുന്ന ബൂത്ത് കണ്‍വെന്‍ഷന്‍ സംബന്ധിച്ച നോട്ടീസിലും പറയുന്നത് കെ സുരേന്ദ്രനാണ് പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെന്നാണ്. ഇന്ന് വൈകിട്ടാണ് യോഗമെന്നും നോട്ടീസിലുണ്ട്. അടുത്ത കേന്ദ്രമന്ത്രിയ്ക്കായി പ്രചരണം ആരംഭിച്ചെന്നാണ് സുരേന്ദ്രന്‍ അനുകൂല ഫെയ്സ് ബുക്ക് പേജുകളിലെ  ആഹ്വാനം.

കടമ്മനിട്ട ബൂത്തിന്റെ കൺവൻഷനാണ്  ഇന്ന് അഞ്ചു മണിക്ക് ആരംഭിക്കുന്നത്. കെഎസ് ഫോര്‍ പത്തനംതിട്ട എന്ന ഹാഷ് ടാഗും സുരേന്ദ്രന്‍ അനുകൂലികള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി മുതലാണ് ഇത് ആരംഭിച്ചത്. തങ്ങള്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

നിലവില്‍ സുരേന്ദ്രന്റെ  ഫോട്ടോ വച്ച നോട്ടീസുകള്‍ വീടുകള്‍ തോറും വിതരണം ചെയ്യുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top