രാഹുല്‍ ഇന്ന് ബീഹാറിലും പശ്ചിമബംഗാളിലും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ബീഹാറിലും പശ്ചിമബംഗാളിലും നടക്കുന്ന റാലികളില്‍ പങ്കെടുക്കും. ബീഹാറില്‍ ജന്‍ഭാവന എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ സംസാരിക്കുക.
2016 ശേഷം ആദ്യമായാണ് രാഹുല്‍ ബംഗാളില്‍ പ്രസംഗിക്കുന്നത്. മാള്‍ഡയിലെ കോണ്‍ഗ്രസ് എം പി മൌസം ബേനസീർ നൂർ പാർട്ടിയില്‍ നിന്ന് രാജി വെച്ച് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത് തിരിച്ചടിയായിരുന്നു. നേരത്തെ ഇടത് പാർട്ടികളുമായി ധാരണയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല. ഇത് കോണ്‍ഗ്രസിന്‍റെയും സി പി ഐ എമ്മിന്‍റെയും സിറ്റിംഗ് സീറ്റുകളിലെ വിജയത്തെപ്പോലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here