ട്വിറ്ററില്‍ ട്രെന്റിംഗായി വയനാട്

twitter

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വയനാട് ട്വിറ്ററിലെ ട്രെന്റിംഗ് പട്ടികയില്‍ ഇടം നേടി വയനാട്. രണ്ട് മണിക്കൂര്‍ മുമ്പാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്. ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് വയനാടിന്‍റെ സ്ഥാനം.

രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് മത്സരിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല. ഉടന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം വരുമെന്നാണ് സൂചന. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കരുതിയിരുന്ന ടി സിദ്ധിഖ് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസിയാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. എഐസിസി ഈ ആവശ്യം അംഗീകരിച്ചതായി കെപിസിസി വ്യക്തമാക്കുന്നുണ്ട്. അതേസമയം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് സിപിഎം വ്യക്തമാക്കി. പിപി സുനീറാണ് വയനാട്ടിലെ ഇടതു സ്ഥാനാര്‍ത്ഥി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top