കാലടി ടൗണില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതമേറ്റ്

kalady

കാലടി ടൗണിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടർന്നെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ വ്യക്തമായി. നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) വ്യാഴാഴ്ച്ചച്ചയാണ് കാലടി മാർക്കറ്റിന് സമീപം വൈകീട്ട് 5ന് കുഴഞ്ഞ് വീണ് മരിച്ചത്. താലൂക്ക് ആശുപത്രിയിൽ ഡോ: അഭിജിത്ത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സൂര്യാഘാതത്തെ തുടർന്നാണ് മരണകാരണം എന്ന് വ്യക്തമായി. ദേഹത്ത് സൂര്യാഘാതമേറ്റ് പൊള്ളലേറ്റതിന്റെ കുമിളകളുണ്ട്. ശരീരത്തിൽ നിർജലീകരണവും സംഭവിച്ചിട്ടുണ്ട്. ചെത്തിക്കോട് അഗ്രികൾച്ചറൽ നേഴ്സറിയിലാണ് അനിലക്ക് ജോലി.അമ്മയ്ക്ക് മരുന്ന് വാങ്ങാനായി കാലടിയിൽ പോയതാണ്. മക്കൾ അഞ്ജന, അഞ്ജിത.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top