ലോക്‌സഭാ തെരഞ്ഞെടുപ്പ്: കനയ്യകുമാര്‍ ബിഹാറില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും

കനയ്യകുമാര്‍ ബിഹാറിലെ ബെഗുസരായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കനയ്യകുമാറിനെ ബെഗുസരായില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനമെടുത്തത്.
പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ മത്സരിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിയ്ക്കാണ് ബെഗുസരായ് മണ്ഡലം ലഭിച്ചത്. തന്‍വീര്‍ ഹുസൈനെയാണ് ആര്‍ജെഡി ഇവിടെ പരിഗണിക്കുന്നത്.
കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യം കഴിഞ്ഞ ദിവസമാണ് സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയത്. സഖ്യത്തില്‍ ഉള്‍പ്പെട്ട സിപിഐ(എംഎല്‍)ന് ഒരു സീറ്റ് ലഭിച്ചെങ്കിലും സിപിഐയെയും സിപിഎമ്മിനെയും സഖ്യനേതാക്കള്‍ പൂര്‍ണമായും തഴയുകയായിരുന്നു. സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ തങ്ങള്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് ബിഹാറിലെ സിപി.എ നേതാക്കളും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കനയ്യകുമാറിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐയും സിപിഎമ്മും തീരുമാനമെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here