എയർ ഇന്ത്യയിൽ തൊഴിലവസരം; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 27

എയർ ഇന്ത്യയിൽ തൊഴിലവസരം. എയർ ഇന്ത്യയുടെ രണ്ട് സബ്‌സിഡിയറി സ്ഥാപനങ്ങളിലായി 283 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ (എയ്‌സെൽ) ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസുകളുടെ 80 ഒഴിവിലേക്കും എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറുടെ 160 ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മറ്റൊരു സബസിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിൽ വിവിധ തസ്തികകളിലായി 43 ഒഴിവുമുണ്ട്.
ഗ്രാജുവേറ്റ് / ഡിപ്ലോമ അപ്രന്റിസ് തസ്തികയിൽ 80 ഒഴിവുകളാണ് ഉള്ളത്. ഗ്രാജുവേറ്റ് അപ്രന്റിസ് 20 ( മെക്കാനിക്കൽ 10, ഇലക്ട്രിക്കൽ 4, ഇൻസ്ട്രുമെന്റേഷൻ 2, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ 2, പ്രൊഡക്ഷൻ 2); ഡിപ്ലോമ അപ്രന്റിസ്-60 (മെക്കാനിക്കൽ 25, ഇലക്ട്രിക്കൽ 10, ഇൻസ്ട്രുമെന്റേഷൻ 10, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ 10, പ്രൊഡക്ഷൻ 5).
Read Also : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ ഏകീകരിച്ചു
ഗ്രാജുവേറ്റ് അപ്രന്റിസിന് 4984 രൂപയും ഡിപ്ലോമ അപ്രന്റിസിന് 3542 രൂപയും സ്റ്റൈപൻഡായി ലഭിക്കും. ബന്ധപ്പെട്ട വിഷയത്തിൽ എൻജീനിയറിങ്/ടെക്‌നോളജി ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്‌കീമിന്റെ വെബ്‌പോർട്ടൽ വഴി രജിസ്റ്റർ ചെയ്തുവേണം അപേക്ഷിക്കാൻ. അവസാന തീയതി: മാർച്ച് 25. വിശദവിവരങ്ങൾ വിശദവിവരങ്ങൾ www.airindia.in എന്ന വെബ്‌സൈറ്റിൽ.
എയർ ഇന്ത്യ എക്സ്പ്രസ് വിവിധ വകുപ്പുകളിലായി 43 ഒഴിവ്. ഓപ്പറേഷൻസ്: ചീഫ് മാനേജർ – ഐ.എഫ്. എസ്. 1, ഓഫീസർ-ഓപ്പറേഷൻസ് 12 കൊമേഴ്‌സ്യൽ: റൂട്ട് മാനേജർ 4, പ്രൈസിങ് അനലിസ്റ്റ്/ഡിമാൻഡ് അനലിസ്റ്റ് 1 ഫിനാൻസ്: ഡെപ്യൂട്ടി മാനേജർ- 6, ഓഫീസർ- 6, സീനിയർ അസിസ്റ്റന്റ്/കാഷ്യർ 7
ഹ്യൂമൺ റിസോഴ്‌സ്: ഡെപ്യൂട്ടി മാനേജർ 1, ഓഫീസർ 1, അസിസ്റ്റന്റ് 2. ട്രെയ്‌നിങ്: ഡെപ്യൂട്ടീ ചീഫ് 1, സിന്തറ്റിക് ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ 1,
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.airindiaexpress.in എന്ന വെബ്‌സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here