വയനാട് കടുവ ആക്രമണം; രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു

വയനാട് ഇരുളത്ത് ഫോറസ്റ്റ് വാച്ചര്‍മാര കടുവ ആക്രമിച്ചു.രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.പ്രദേശത്ത് വന്യജീവികളുടെ ആക്രമണം പതിവാകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡുപരോധിച്ചു.തുടര്‍ന്ന് ഐസി ബാലകൃഷ്ണനും മറ്റ് ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് റോഡുപരോധം അവസാനിപ്പിച്ചത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് ആനപ്പന്തി ഭാഗത്ത് കടുവയെ പിടികൂടാന്‍ സ്ഥാപിച്ചിരുന്ന കൂടിനടുത്ത് വച്ച് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്.അഞ്ച് പേരടങ്ങുന്ന സംഘത്തിലെ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മുഖത്താണ് ഇയാള്‍ക്ക് പരിക്കേറ്റത്.പ്രദേശത്ത് വന്യജീവിആക്രമണം പതിവാകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡുപരോധിച്ചു.
Read Also : വയനാട് അതിർത്തിയിൽ കടുവ ആക്രമണം; ഒരാൾ മരിച്ചു
സ്ഥലം എംഎല്‍എ ഐസി ബാലകൃഷ്ണനും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.ആളെക്കൊല്ലി കടുവയെ വേഗത്തില്‍ പിടികൂടുമെന്നും പരിക്കേറ്റവര്‍ക്കുന്ന നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി എംഎല്‍എയും നാട്ടുകാരുമായി വിഷയം ചര്‍ച്ച ചെയ്തു.കടുവയെ പിടികൂടാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി അദ്ദേഹം പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here