ഇന്ത്യ-സൗദി സഹകരണത്തിൽ ആരംഭിക്കുന്ന റിഫൈനറി പദ്ധതിയിൽ അരാംകോ മുഖ്യ പങ്ക് വഹിക്കും

ഇന്ത്യ-സൗദി സഹകരണത്തിൽ ആരംഭിക്കുന്ന റിഫൈനറി പദ്ധതിയിൽ സൗദിയിലെ ഭീമൻ കമ്പനിയായ അരാംകോ മുഖ്യ പങ്ക് വഹിക്കും. പദ്ധതിയുടെ പകുതി വിഹിതം ഇന്ത്യയിലെ വിവിധ എണ്ണക്കമ്പനികൾ വഹിക്കുമ്പോൾ ബാക്കി പകുതി സൗദി അരാംകോ, യു.എ.ഇയിലെ അഡ്‌നോക് എന്നിവയാണ് വഹിക്കുക.

മാഹാരാഷ്ട്രയിലെ രത്‌നഗിരി കേന്ദ്രമായി ആരംഭിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയിലാണ് സൗദിയിലെ എണ്ണ ഭീമൻ കമ്പനിയായ അരാംകോ മുഖ്യ പങ്ക് വഹിക്കുക. സൗദി ഊർജ മന്ത്രി എൻജി.ഖാലിദ് അൽഫാലിഹും ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോകുന്നതിനായി തീരുമാനിച്ചത്.

സൗദി അരാംകോയ്ക്ക് പുറമെ അബുദാബി നാഷണൽ ഓയിൽ കമ്പനി അഡ്‌നോക് എന്നിവ ചേർന്ന് പദ്ധതിയുടെ പകുതി മുതൽ മുടക്ക് നടത്തുമ്പോൾ ഇന്ത്യയിലെ ഭീമൻ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ 50 ശതമാനം മുതൽമുടക്കിനുടമകളയായിരിക്കും. 4400 കോടി ഡോളർ മുതൽ മുടക്കിൽ ഏറ്റവും വലിയ പങ്ക് സൗദി അരാംകോക്കായിരിക്കും. എണ്ണ, പ്രകൃതി വാതക രംഗത്തെ ഇന്ത്യ^സൗദി സഹകരണം ശക്തമാക്കാൻ പുതിയ റിഫൈനറി പദ്ധതി സഹായകമാവുമെന്നാണ് വിലയിരുത്തൽ .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top