കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേർന്ന സുക്ക് റാം കോണ്‍ഗ്രസ്സ് ക്യാമ്പിലേക്ക് മടങ്ങിയെത്തി

ലോക്സഭ തിരഞെടുപ്പ് അടുക്കെ വിവിധ പാർട്ടികളില്‍ നിന്നുള്ള രാഷ്ട്രിയ കൂറു മാറ്റങ്ങള്‍ ഇന്നും തുടർന്നു. കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേർന്ന ഹിമാചല്‍ പ്രദേശ് നേതാവ് സുക്ക് റാം കോണ്‍ഗ്രസ്സ് ക്യാമ്പിലേക്ക് മടങ്ങിയെത്തി. പാരാലിമ്പിക്ക്സ് ജേതാവ് ദീപ മാലിക്ക് ബിജെപി അംഗത്വവും സ്വീകരിച്ചു.
നരസിംഹ റാവു മന്ത്രിസഭയിലംഗമായ സുഖ് റാം പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.
സുഖ്‌റാമിനോടൊപ്പം കൊച്ചുമകന്‍ ആശ്രയ് ശർമ്മയും പാർട്ടി വിട്ടിരുന്നു. എന്നാല്‍ ഇരുവരും തിരിച്ച് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തി.
ഹിമാജല്‍ പ്രദേശില്‍ 20 ശതമാനത്തോളം ജനസംഖ്യയുള്ള ബ്രാഹ്മണ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് സുഖ് റാം. ആശ്രയ് ശർമ്മക്ക് കോണ്‍ഗ്രസ്സ് മാണ്ടി മണ്ഡലത്തില്‍ സീറ്റ് അനുവദിച്ചേക്കും.
അതേസമയം പാരലിമ്പിക്ക്സ് ജേതാവ് ദീപ മാലിക്കാണ് ഇന്ന് ബിജെപിയില്‍ ചേർന്നിരിക്കുന്നത്. ദീപ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദിപയുടെ വരവ് ഹരിയാനയിലെ പാർട്ടിക്ക് ഉപകാരപ്രദമാകും. ഐ എന്‍ എല്‍ ഡി എം എല്‍ എ കേഹാർ സിംഗും ഇന്ന് ബി ജെ പി യില്‍ ചേർന്നു. ജാർഖണ്ഡിലെ ആർ ജെ ഡി അദ്ധ്യക്ഷ അന്നപൂർണ ദേവിയും ഇന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here