‘വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്കയില്ല; പ്രചാരണം ആരംഭിച്ചത് അനുമതി ലഭിച്ച ശേഷം’: കെ മുരളീധരന്‍

വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്കയില്ലെന്ന് കെ മുരളീധരന്‍. അനുവാദം ലഭിച്ചതിന് ശേഷമാണ് പ്രചാരണം ആരംഭിച്ചത്. വടകരയില്‍ ഇത്തവണ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ മുരളീധരന്‍ പറഞ്ഞു. അതേസമയം, രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ മുരളീധരന്‍ പറഞ്ഞു.
ആദ്യഘട്ട പ്രചരണവുമായി മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായിരിക്കുകയാണ്. പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ ഗുരുകളെ കൊയിലാണ്ടിയിലെ വസതിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് മുരളീധരന്‍ ഇന്നത്തെ പ്രചാരണം ആരംഭിച്ചത്. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള കണ്‍വെന്‍ഷനുകളും പുരോഗമിക്കുകയാണ്. കൊയിലാണ്ടി മണ്ഡലത്തിലെ പ്രചാരണത്തിന് ശേഷം വൈകിട്ട് നാദാപുരത്ത് കണ്‍വെന്‍ഷന്‍ ചേരും.
Read more: വയനാടും വടകരയുമില്ലാതെ കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർത്ഥി പട്ടികയുമിറങ്ങി
ഇന്നലെ പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ ഒന്‍പതാം സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടും ഒഴിച്ചിട്ടിരുന്നു. വയനാട്ടിലും വടകരയിലും ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. വയനാട്ടില്‍ ഔദ്യോഗി പ്രഖ്യാപനം വന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ കെ മുരളീധരന്‍ പൂര്‍ണ്ണ വിശ്വാസത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here