Advertisement

അഗസ്റ്റ വെസ്റ്റലാൻറ് അഴിമതി കേസ് ; രാജിവ് സക്‌സേന മാപ്പു സാക്ഷിയാകും

March 25, 2019
1 minute Read

അഗസ്റ്റ വെസ്റ്റലാൻറ് അഴിമതി കേസിൽ രാജീവ് സക്‌സേന മാപ്പു സാക്ഷിയാകും. ഇതിനു സിബിഐ പ്രത്യേക കോടതി അനുമതി നൽകി. രാജീവ് സക്‌സേന മാപ്പു സാക്ഷിയാകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോർസ്‌മെൻറ് ഡയറക്റ്ററേറ്റ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാൻറ് ഹെലികോപ്റ്റർ അഴിമതി കേസിൽ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്‌സേനയെ ജനുവരിയിലാണ് ദുബായിൽ നിന്നും ഇന്ത്യക്ക് കൈമാറുന്നത്. തുടർന്ന് ഫെബ്രുവരിയിൽ മാപ്പു സാക്ഷിയാകാൻ സമ്മതിക്കണമെന്നാവശ്യപെട്ട് സക്‌സേന കോടതിയിൽ അപേക്ഷ നൽകി. സക്‌സേന മാപ്പു സാക്ഷിയാകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോർസ്‌മെൻറ് ഡയറക്റ്ററേറ്റും കോടതിയെ അറിയിച്ചു.

Read Also : അഗസ്റ്റ വെസ്റ്റ്ലാന്‍റ് ; രാജീവ് സക്സേനയെ ഫെബ്രുവരി 18 വരെ ജ്യുഡീഷ്യൻ കസ്റ്റഡിയിൽ വിട്ടു

ഇതേ തുടർന്നാണ് രാജീവ് സക്‌സേനയെ മാപ്പു സാക്ഷിയാക്കി കൊണ്ട് പ്രത്യേക സി ബി ഐ കോടതി ഉത്തരവിറക്കിയിരിക്കുന്നത്. സക്‌സേന മാപ്പു സാക്ഷിയാകുന്നത് കേസന്വേഷണം വേഗത്തിലാക്കുമെന്നാണ് എൻഫോർസ്‌മെൻറ് ഡയറക്റ്ററേറ്റിൻറെ വിശദീകരണം. അഗസ്റ്റ വെസ്റ്റലാൻറ് ഇടപാടിൻറെ മറവിൽ പല വിദേശ കമ്പനികളിൽ നിന്നും കണക്കിൽപെടാത്ത കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് സക്‌സേനക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top