സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ; പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു

സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ പറത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. സംഭവം അന്വേഷിക്കാൻ ശംഖുമുഖം എസിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. കോവളത്തും പൊലീസ് ആസ്ഥാനത്തും ആയിരുന്നു സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ ശ്രദ്ധയിൽപെട്ടത്.

ഇന്നലെയാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ആകാശ ക്യാമറ കണ്ടത്. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിൻറെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്.

Read Also : ഡ്രോൺ പറത്തുന്നതിന് മുമ്പ് ഒരു നിമിഷം ! ഇനി ആർക്കും എവിടേയും ഡ്രോൺ പറത്താൻ സാധിക്കില്ല; പുതിയ ഡ്രോൺ പോളിസി നിലവിൽ വരുന്നു

രണ്ട് മാസം മുമ്പ് പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കല്യാണ ഓഡിറ്റോറിയത്തിൽ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോൺ ക്യാമറ നിയന്ത്രണം വിട്ട് പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നിരുന്നു. അന്ന് ക്യാമറ കസ്റ്റഡിയിലെടുത്ത പൊലീസ് മുന്നറിയിപ്പ് നൽകിയതിന് ശേഷം ക്യാമറ വിട്ടുകൊടുക്കുകയായിരുന്നു. ഇത്തരത്തിൽ ചിത്രീകരണമായി എത്തിച്ച ക്യാമറയാണോ അതോ സംശയിക്കാനെന്തെങ്കിലും ഉണ്ടോഎന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top