Advertisement

രണ്ടു രാത്രികളിലായി അതിർത്തിയിൽ 26 ഇടങ്ങളിൽ പാക് ഡ്രോണുകളെത്തി; പ്രതിരോധിച്ച് ഇന്ത്യൻ സേന

16 hours ago
Google News 2 minutes Read

കഴിഞ്ഞ രണ്ടു രാത്രികളിലായി അതിർത്തിയിൽ 26 ഇടങ്ങളിൽ പാക് ഡ്രോണുകൾ ആക്രമണ ശ്രമം നടത്തി. ബാരമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്‍പൂർ, പത്താൻകോട്ട്, ഫസിൽക്ക, ലാൽഗ്ര, ജട്ട, ജെയിസാൽമീർ, ബാർമർ, ബുച്ച്, കുവാർബെറ്റ്, ലഖി നല എന്നിവിടങ്ങളിൽ ഡ്രോൺ പ്രകോപനം നടത്തിയത്. ആകാശമാർഗമുള്ള എല്ലാ ആക്രമങ്ങളേയും ഇന്ത്യൻ സേന പ്രതിരോധിച്ചതാ‌യി വൃത്തങ്ങൾ‌ അറിയിച്ചു.

അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്ന് സർ‌ക്കാർ നിർദേശം നൽകി. സൈനികരുടെ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങളിൽ സ്‌ഫോടനമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നൂർഖാൻ, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

Read Also: ഇരുരാജ്യങ്ങളും സംഘർഷം ഒഴിവാക്കണം; പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

നിയന്ത്രണരേഖയിൽ കനത്തവെടിവെപ്പ് തുടരുകയാണ്. ഒന്നിലധികം പാക് പോസ്റ്റുകൾ ഇന്ത്യൻ സൈന്യം അടിച്ച് തകർത്തു. ജമ്മു സെക്ടറിലെ ബി‌എസ്‌എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ തകർത്തുകൊണ്ട് ബിഎസ്എഫ് മറുപടി നൽകി. അതിനിടെ, പാകിസ്താന്റെ വ്യോമപാത പൂർണമായും അടച്ചു. നൂർഖാൻ, റഫീഖി, മുരിദ് എയർബേസുകൾ അടച്ചു. പാക് വ്യോമപാത പൂർണമായും അടച്ചു.

Story Highlights : Pak drones landed at 26 Indian locations along the border in two nights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here