ഇരുരാജ്യങ്ങളും സംഘർഷം ഒഴിവാക്കണം; പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. പാക് കരസേന മേധാവി അസിം മുനീറുമായാണ് മാർകോ റൂബിയോ സംസാരിച്ചത്. ഇരുരാജ്യങ്ങളും സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ചർച്ചകൾക്ക് നേതൃത്വം കൊടുക്കാൻ തയ്യാറാണെന്നും മാർകോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറക്കാൻ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് സൗദിയും രംഗത്തെത്തിയിരുന്നു.
അതേസമയം നാഷണൽ കമാൻഡ് അതോറിട്ടി യോഗം പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിളിച്ചു. രാജ്യത്തിന്റെ ആണവായുധവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയൻ, സൈനിക സമിതിയുടെ യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചതായി പാകിസ്താൻ സൈന്യം അറിയിച്ചു.
Read Also: ഹരിയാനയിൽ പാക് മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി; എയർ ബെയ്‌സുകൾ തകർക്കാനുള്ള പാക് ശ്രമം തകർത്ത് ഇന്ത്യ
പാകിസ്താന്റെ നാല് വ്യോമത്താവളങ്ങളിൽ സ്ഫോടനം ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നൂർഖാൻ, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങൾ സ്ഥിരീകരിച്ചു. പാകിസ്താന്റെ വ്യോമപാത പൂർണമായും അടച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന് ‘ബുര്യാൻ ഉൾ മറൂസ്’ എന്ന് പേരിട്ട പാകിസ്താൻ ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു.
Story Highlights : India-Pakistan conflict US State Secretary speaks to Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here