Advertisement

രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ; നന്ദി പറയാൻ എത്തിയതെന്ന് സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍

4 hours ago
Google News 1 minute Read

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടു. രാജീവ് ചന്ദ്രശേഖരനെ കണ്ട് നന്ദി പറയാൻ എത്തിയതാണെന്ന് സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ചു. ഞങ്ങളോടൊപ്പം ഉണ്ടെന്ന് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. കേസ് എൻ ഐ എയ്ക്ക് പോകുന്നതിൽ ആശങ്കയുണ്ട്.

ഒപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചത്. തുടർ നടപടികൾക്കും അദ്ദേഹം ഒപ്പം ഉണ്ടാകുമെന്ന് അറിയിച്ചുവെന്നും സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ പ്രതികരിച്ചു. ഡൽഹിയിലെത്തിയാണ് കന്യാസ്ത്രീകൾ കൂടിക്കാഴ്ച്ച നടത്തിയത്.

ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് നന്ദി പറയാനാണ് എത്തിയതെന്നും കേസ് പിന്‍വലിക്കാൻ ഇടപെടണം എന്ന് അഭ്യര്‍ഥിച്ചെന്നും സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ പ്രതികരിച്ചു. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരാണ് ബന്ധുക്കള്‍ക്കൊപ്പം ഡൽഹിയിൽ രാജീവ് ചന്ദ്രശേഖറിന്‍റെ വസതിയില്‍ എത്തിയത്.

ബി.ജെ.പി. സംസ്ഥാന ഘടകം എല്ലാ സഹായവും നല്‍കുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമാണ് ഉള്ളതെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവ് അനൂപ് ആന്‍റണി പ്രതികരിച്ചു.
ജാതിയോ മതമോ നോക്കിയല്ല, മലയാളി എന്ന നിലയിലാണ് സഹായിച്ചത്. പ്രശ്നങ്ങൾ ഇല്ലെങ്കിലും അതുണ്ടെന്ന് വരുത്തിത്തീർക്കാൻ കേരളത്തിൽ ചില ആളുകളുണ്ട്.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അന്തരീക്ഷം കലുഷിതമാക്കാനുള്ള അജണ്ടയാണ് അത് എന്നും അനൂപ് പ്രതികരിച്ചു.ഇനിയും ഇത്തരം വിഷയങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവരും. ലീഗൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ല. കേസിന്റെ സമയത്തും ഹൈക്കോടതിയിൽ പോകുമെന്ന് പറഞ്ഞതല്ലേ. ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യുന്നുണ്ടെന്നും അനൂപ് ആന്റണി അറിയിച്ചു.

Story Highlights : malayali nuns arrested in chhattisgarh meet rajeev chandrashekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here