ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ത്ഥി മോദിയല്ല, തേജസ്വി സൂര്യ

കർണാടക ബെംഗളൂരു സൗത്തിലെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്ന മണ്ഡലത്തില്‍ തേജസ്വി സൂര്യ മത്സരിക്കും. പ്രഖ്യാപനം വിശ്വസിക്കാനാവുന്നില്ലെന്ന് തേജസ്വി സൂര്യ പ്രതികരിച്ചു.
ReadAlso: ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
അന്തരിച്ച കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ന്റെ മണ്ഡലമായിരുന്നു ബെംഗളുരു സൌത്ത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും ആനന്ദ് കുമാറിന്റെ ഭാര്യയായ തേജസ്വിനി ആനന്ദ് കുമാറിനെ മത്സരിപ്പിക്കാനുള്ള നീക്കം സജീവമായി നിലനിന്നിരുന്നു. തേജസ്വിനിയുടെ പേര് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശുപാർശ ചെയ്യുകയും, തേജസ്വിനി പ്രചരണം ആരംഭിക്കുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് ദക്ഷിണേന്ത്യയിലെ പിന്തുണ ഉറപ്പാക്കുന്നതിനായി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാർത്തകള്‍ പുറത്ത് വരുന്നത്. തുടർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായി.
ReadAlso: മുരളി മനോഹർ ജോഷിയോട് മത്സരിക്കേണ്ടെന്ന് ബിജെപി
നാടകീയ നീക്കങ്ങള്‍ക്കിടെ അപ്രതീക്ഷിതമായി യുവാവായ തേജസ്വി സൂര്യയെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. പ്രഖ്യാപനം വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു തേജസ്വി സൂര്യയുടെ പ്രതികരണം. കോണ്‍ഗ്രസ്സും ജെ ഡി എസും സഖ്യമായി മത്സരിക്കുന്ന സാഹചര്യത്തില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനിടയില്ല. ഈ സാഹചര്യത്തില്‍ തേജസ്വി സൂര്യയേക്കാള്‍ മികച്ച സ്ഥാനാർത്ഥി തേജസ്വിനി ആനന്ദ് കുമാറാണെന്ന അഭിപ്രായം ബി ജെ പി യിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here