കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ പദ്ധതി താഴെക്കിടയിൽ നിന്ന് വളർച്ച വർദ്ധിപ്പിക്കും : രഘുറാം രാജൻ

കോൺഗ്രസ് പ്രഖ്യാപിച്ച ദരിദ്രർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ പദ്ധതി താഴെക്കിടയിൽ നിന്ന് വളർച്ച വർദ്ധിപ്പിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജൻ. എന്നാൽ നിലവിലുള്ള ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് ഇത് താങ്ങുവാൻ കഴിയുമോയെന്ന് രഘുറാം രാജൻ സംശയം പ്രകടിപ്പിച്ചു.അതേസമയം രഘുറാംരാജൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുമായി ആലോചിച്ചാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി
ദേശീയ മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുൻ ഗവർ ണ്ണർ രഘുറാം കോൺഗ്രസിന്റെ ദാരിദ്ര നിർമാജന പദ്ധതിയായ ന്യായക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയാൽ വിപ്ലവം സ്യഷ്ഠിക്കുമെന്ന് രഘുറാം രാജൻ പറഞ്ഞു. സാമ്പത്തികമായി തീരുമാനമെടുക്കാൻ ഇത് ജനങ്ങളെ പ്രാപ്തരാകും. തീർത്തും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാൽ മാത്രമേ പദ്ധതി കൊണ്ട് നേട്ടമുണ്ടാകു.രാജ്യത്ത് ദരിദ്ര രെ സംബന്ധിച്ച കണക്കുകൾ ലഭ്യമാണ് അതിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും രഘുറാം രാജൻ പറഞ്ഞു.
അതേസമയം പദ്ധതിയെക്കുറിച്ച് ചില ആശങ്കകളും രഘുറാം രാജൻ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ നിലവിലുള്ള ധന കമ്മി’യ്ക്ക് ന്യായ പദ്ധതി പ്രായോഗികമല്ല.2019 ൽ മോദി സർക്കാ വിഭാവനം ചെയ്ത ചിലവ് 3.34 ലക്ഷം കോടിയാണ്. ന്യായ പദ്ധതി കൂടി ചേരുമ്പോൾ അത് 6.54 ലക്ഷം കോടിയായി ഉയരും.അധികാരത്തിൽ എത്തുന്ന സർക്കാർ രാജ്യത്തിന്റെ സമ്പത്ത് ഘടന കണക്കിലെടുത്തതിനു ശേഷമായിക്കണം പദ്ധതി നടപ്പിലാക്കേണ്ടതെന്നും രഘുറാം രാജൻ പറഞ്ഞു. എന്നാൽ ന്യായ പദ്ധതി രഘുറാംരാജൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുമായി ‘ ‘ചർച്ച ചെയ്തിരുന്നുവെന്ന് കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here