രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ? ഇന്നറിയാം

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന് ഇന്നറിയാം. കർണാടകയിലെ മണ്ഡലവും പരിഗണനയിലുണ്ടെന്ന് ഹൈക്കമാൻഡ്. രാഹുൽ രണ്ട് സീറ്റുകളിലും മത്സരിക്കണമെന്നാണ് സോണിയാ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ആവശ്യം.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുൽ ഗാന്ധിയോട് നേരിട്ടു സംസാരിച്ചു. എ കെ ആന്റണി, കെ സി വേണുഗോപാൽ, മുകുൾ വാസ്‌നിക് ഉൾപ്പെടെയുള്ളവരോട് ഇക്കാര്യം സംസാരിച്ചതായും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ ആദിവാസി പ്രശ്‌നങ്ങൾക്കുൾപ്പെടെ പരിഹാരം കാണാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വയനാട്ടിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ള ടി സിദ്ധിഖിനോട് സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ആദ്യഘട്ടം മുതൽ തന്നെ വയനാട്ടിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. തർക്കങ്ങളും ആശയക്കുഴപ്പവും നിലനിൽക്കെ ടി സിദ്ധിഖ് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം കെപിസിസി ഉന്നയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here