Advertisement

കണ്ണൂരിൽ മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു

March 27, 2019
Google News 1 minute Read

കണ്ണൂരിൽ മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു. ഏഴോത്ത് വീട്ടമ്മയ്ക്കും രാമന്തളിയിൽ യുവാവിനും തലശേരിയിൽ ചുമട്ട് തൊഴിലാളിക്കുമാണ് സൂര്യാഘാതമേറ്റത്. മാധവി, കെ.വി രാജേഷ്, കെ.എൻ ഹാഷിം എന്നിവർക്കാണ് പൊള്ളലേറ്റത്. മൂവരും പ്രാഥമിക ചികിൽസയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ ചൂട് തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം കോട്ടയം തൃശൂർ കോഴിക്കോട് ജില്ലകളിൽ ഇന്ന് പരമാവധി താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യൽ വരെ ഉയരാനാണ് സാധ്യത.

Read Also : സംസ്ഥാനത്ത് അതിശക്തമായ ചൂട് തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വയനാട്, ഇടുക്കി ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖ പ്പെടുത്തിയേക്കും. 12 ജില്ലകളിൽ നാളെ രണ്ട് മുതൽ 3ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വർധനവ് ഉണ്ടാകുമെന്നും കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

നേരത്തെ സംസ്ഥാനത്ത്  ഇരുനൂറോളം പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാൽ സൂര്യാഘാതം മൂലം ഇതു വരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സൂര്യാഘാതമെന്ന് സംശയിക്കുന്ന മരണങ്ങളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചൂട് തുടരുന്നതോടൊപ്പം പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടരാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതലുകളെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും ഡി.എം.ഒ മാർക്ക് നിർദ്ദേശം നൽകിയതായും കെ കെ ശൈലജ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here