ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കെല്ലർ പ്രദേശത്ത് ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടർന്ന് സേനയുടെ തിരച്ചിൽ തുടരുകയാണ്. സംഭവ സ്ഥലത്തു നിന്നും സുരക്ഷാ സേന ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

 

സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഭീകരർക്കെതിരെ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഷോപ്പിയാനിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ദിവസങ്ങൾക്കു മുമ്പ് ഇവിടെ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top