കിഷത്വർ മേഘവിസ്ഫോടനം; മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും, മരണസംഖ്യ 40 ആയി

ജമ്മു കശ്മീരിലെ കിഷ്ത്വാർ ചൊസിതി മേഖലയിൽ പെയ്തിറങ്ങിയ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. രണ്ട് സിഐഎസ്എഫ് ജവാന്മാരുൾപ്പടെ 40 പേരുടെ ജീവൻ മേഘവിസ്ഫോടനത്തിൽ നഷ്ടമായി. 120 പേർക്ക് പരുക്കേറ്റു.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു.മചയിൽ മാതാ തീർത്ഥടകർക്കായി തയ്യാറാക്കിയ സമൂഹ അടുക്കള മിന്നൽ പ്രളയത്തിൽ പൂർണമായി ഒലിച്ചു പോയി. ഭക്ഷണം കഴിക്കാൻ കാത്തുനിന്ന നൂറു കണക്കിന് തീർത്ഥാടകരെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദ്രുതകർമസേനയും സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യോമമാർഗം രക്ഷാപ്രവർത്തനം സാധിക്കുന്നില്ല. ദ്രുതകർമ്മ സേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായും മുഖ്യമന്ത്രിയുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യോമസേനയോടും സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട് . നാശനഷ്ടങ്ങള്‍ ഉടനടി വിലയിരുത്തും. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്സില്‍ കുറിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഗാന്ദർബൽ ജില്ലയിലെ നാരാനാഗിലും, മേഘവിസ്ഫോടനം ഉണ്ടായി. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴക്കെടുതി തുടരുകയാണ്.
Story Highlights : Kishtwar cloudburst; Death toll rises to 40
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here