ഓപ്പറേഷൻ സിന്ദൂർ; നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ നൽകും

എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ പ്രഖ്യാപിച്ചു. വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് നർണാദേശ്വർ തിവാരി, വെസ്റ്റേൺ എയർ കമാൻഡർ ജീതേന്ദ്ര മിശ്ര, എയർ ഓപ്പറേഷൻസ് ഡിജി അവധേഷ് ഭാരതി എന്നിവർക്കാണ് പുരസ്‌കാരം. 13വ്യോമസേന ഉദ്യോഗസ്ഥർക്ക് വിശിഷ്ട യുദ്ധ് സേവാ മെഡലും,ഒമ്പത് വ്യോമസേന പൈലറ്റുമാർക്ക് വീർ ചക്രയും പ്രഖ്യാപിച്ചു. എയർ വൈസ് മാർഷൽ ജോസഫ് സുവാരസ്, എവിഎം പ്രജുവൽ സിംഗ്, എയർ കൊമോഡോർ അശോക് രാജ് താക്കൂർ തുടങ്ങിയവർക്കാണ് വിശിഷ്ട യുദ്ധ് സേവാ മെഡൽ പുരസ്‌കാരം. മുരിദ്കെയിലെയും ബഹാവൽപൂരിലെയും ഭീകരവാദ കേന്ദ്രങ്ങളും പാകിസ്താൻ സൈനിക കേന്ദ്രങ്ങളും തകർത്ത യുദ്ധവിമാന പൈലറ്റുമാർ ഉൾപ്പെടെ ഒമ്പത് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്രയും പ്രഖ്യാപിച്ചു. യുദ്ധകാലത്തെ മൂന്നാമത്തെ ഉയർന്ന ധീരതാ മെഡൽ ആണ് വീർ ചക്ര. നാല് സൈനികർക്ക് കീർത്തിചക്രയും വീർ ചക്രയും എട്ടു സൈനികർക്ക് ശൗര്യചക്രയും നൽകി ആദരിക്കും.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾക്ക് ഇത്തവണ 1090 പേരാണ് അർഹരായത്. ഇതിൽ 233 പേർക്ക് ധീരതയ്ക്കും, 99 പേർക്ക് വിശിഷ്ടസേവനത്തിനും 758 പേർക്ക് സ്തുത്യർഹ സേവനത്തിനുമാണ് മെഡലുകൾ.
കേരളത്തിൽ നിന്ന് എസ്‌പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായി.
അതേസമയം, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ധൂർ എന്നിവയുടെ പശ്ചാ ത്തലത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി അതീവ ജാഗ്രതിയിലാണ് രാജ്യം. ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.10,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ഹൈ ടെക് ക്യാമറകളും,അണ്ടർ-വെഹിക്കിൾ സർവൈലൻസ് സിസ്റ്റവും സ്ഥാപിച്ചു. 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇരുനൂറോളം പഞ്ചായത്ത് പ്രതിനിധികളും തിരഞ്ഞെടുത്ത 75 യുവ സാഹിത്യകാരും ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ ത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കൊട്ടയിൽ തുടർച്ചയായി 12-ാം തവണയും ത്രിവർണ്ണ പതാക ഉയർത്താനിരിക്കെ സുരക്ഷ വലയത്തിലാണ് ചെങ്കോട്ടയും പരിസരവും.എഫ്ആർഎസ്, എഎൻപിആർ ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് നിരീക്ഷണത്തിനു പുറമേ ഇത്തവണ ആദ്യമായി,ചെങ്കോട്ടയ്ക്ക് സമീപമുള്ള അഞ്ച് പാർക്കിംഗ് ഏരിയകളിൽ സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ എന്നിവ പരിശോധിക്കാൻ വാഹനങ്ങളുടെ അടിഭാഗം സ്കാൻ ചെയ്യുന്നതിന് അണ്ടർ-വെഹിക്കിൾ സർവൈലൻസ് സിസ്റ്റം (UVSS) ഉപയോഗിക്കും. അതിർത്തിയിലും, വിമാനത്താവളങ്ങളിലും, തന്ത്രപ്രധാന ഇടങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.
Story Highlights : Four Indian Air Force officers to be awarded Sarvottam Yudha Seva Medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here