സംസ്ഥാനത്ത് ഇന്ന് സൂര്യാതപം ഏറ്റത് 65പേര്‍ക്ക്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 65 ഓളം പേർക്ക് ഇന്ന് സൂര്യാതപമേറ്റു. വയനാട് ഒഴികെ 13 ജില്ലകളിൽ പരമാവധി താപനിലയിൽ 3ഡിഗ്രീ സെൽഷ്യസ് വരെ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ReadAlso: സൂര്യാഘാതം; ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ടവ
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചൂടിന് ചെറിയ ശമനമുണ്ടെങ്കിലും പല സ്ഥലങ്ങളിലും നിരവധി പേർക്ക് സൂര്യാഘാതവും സൂര്യാതപവുമേറ്റു. ആലപ്പുഴ ജില്ലയിൽ 14 ഓളം പേർക്കാണ് സൂര്യാഘാതമേറ്റത്. ജില്ലയിൽ
അംഗനവാടികൾക്ക് ഏപ്രിൽ 6 വരെ അവധി പ്രഖ്യാപിച്ചു. കൊച്ചിയി
ൽ ട്രാഫിക് പോലീസുകാരന് ജോലിക്കിടെ സൂര്യാഘാതമേറ്റു.
ReadAlso: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
തോപ്പുംപടി ഭാഗത്തു വാഹന പരിശോധന നടത്തവെയാണ് എസ്. ഭരതൻ എന്ന പൊലീസുകാരൻ തളർന്നു വീണത്. കണ്ണൂരിൽ ഒന്നര വയസുകാരൻ ഉൾപ്പടെ അഞ്ച് പേർക്ക് സൂര്യാഘാതമുണ്ടായി ചൊക്ലി മാങ്ങാട്ടിടം പാപ്പിനശ്ശേരി അഴീക്കോട് എന്നിവിടങ്ങളിലാണ് ജില്ലയിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തത് . കോട്ടയം ഈരാറ്റുപേട്ടയിൽ വീട്ടുപറമ്പിൽ ജോലി ചെയ്യുന്നതിനിടെ മരവിക്കൽ സ്വദേശി രാജുവിന് സൂര്യാതപമേറ്റു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് ജീവനക്കാരൻ രവികുമാറിന് സൂര്യാതപമേറ്റു. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഡ്രൈവർ ചന്ദ്രമോഹനനും ജോലിക്കിടെ സൂര്യാതപമേറ്റു. വയനാട് ഒഴികെ 13 ജില്ലകളിൽ നാളെയും ജാഗ്രതാ നിർദ്ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here