രാഹുൽ ഗാന്ധി വെറും ‘കുട്ടി’; മറുപടി കൊടുക്കാനില്ലെന്നും മമത

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെറും കുട്ടിയാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. രാഹുൽ ഗാന്ധി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയാനില്ലെന്നും രാഹുലിന് ഇഷ്ടമുള്ളതെല്ലാം പറയട്ടെയെന്നും മമത ബാനർജി പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ മമത ബാനർജിക്കെതിരെ രൂക്ഷമായ വിർമശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നത്.
Read Also; മമത വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്ത മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.ബംഗാളിലെ ജനങ്ങൾക്ക് മമത നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും ബംഗാളിലെ യുവാക്കൾക്ക് തൊഴിലും കർഷകർക്ക് സഹായങ്ങളും കിട്ടിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. മാൽഡയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി മമതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
Read Also; ഡിആർഡിഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനവും മോദിക്ക് നാടകദിനാശംസകളും അറിയിച്ച് രാഹുൽ
ഒരു ഭാഗത്ത് നരേന്ദ്രമോദി കള്ളം പറയുമ്പോൾ മറുഭാഗത്ത് മമത ബാനർജി വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇടതുപക്ഷ സർക്കാരിനെക്കാൾ ഒട്ടും മികച്ചതല്ല ഇപ്പോഴത്തെ മമതാ സർക്കാരും. ഏകാധിപത്യമാണ് ബംഗാളിൽ നടക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.ഈ ആരോപണങ്ങൾക്ക് മാധ്യമപ്രവർത്തകർ പ്രതികരണം തിരക്കിയപ്പോഴാണ് രാഹുൽ ഗാന്ധി വെറും കുട്ടിയാണെന്നും ഇഷ്ടമുള്ളത് പറയട്ടെയെന്നും മമത പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here