മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഇരട്ടസഹോദരങ്ങള്‍ മുങ്ങി മരിച്ചു

twin

വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. സന്ദീപ്, സൗരവ് എന്നീ ഇരട്ടസഹോദരങ്ങളാണ് മരിച്ചത്. സത്യൻ-റീന ദമ്പതികളുടെ മക്കളാണ്. ഇന്ന്  ഉച്ചയോടെ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഇവരെ കാണാതാവുകയായിരുന്നു. വൈക്കത്തെയും കടുത്തുരുത്തിയിലെയും ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിനൊടുവിൽ ആദ്യം സന്ദീപിന്റെയും പിന്നീട് നാലരയോടെ സൗരവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More