വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അണികള്‍ക്ക് അതൃപ്തി

വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി മലപ്പുറം വയനാട് ഡിസിസികള്‍. അണികള്‍ക്കിടയില്‍ നിരാശയുണ്ടെന്നും ഇത് സംസ്ഥാന തലത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനും, അനന്തമായ കാത്തിരിപ്പ് പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്നുവെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശും പറഞ്ഞു.
ReadAlso: കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍
അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കോഴിക്കോട്ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഇന്നും ആവര്‍ത്തിച്ചു. രാഹുല്‍ മത്സരിക്കാനില്ലെന്നുറപ്പായതോടെ ആശങ്കയിലാണ് ഡിസിസി നേതൃത്വം. രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെങ്കില്‍ പകരമെത്തുന്ന സ്ഥാനാര്‍ത്ഥിക്ക് കാര്യമായി വിയര്‍പ്പൊഴുക്കേണ്ടി വരും. പ്രചരണത്തിനുള്ള സമയം കുറഞ്ഞ് വരുന്നതിലാണ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തി. അണികള്‍ക്കിടയില്‍ നിരാശയുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനും സ്ഥിരീകരിച്ചു. സംസ്ഥാന തലത്തില്‍ ഇത് പ്രതികൂലമായി ബാധിക്കും.
ReadAlso: ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ പോര് മുറുകുന്നു; ശ്രീധരന്‍പിള്ളയെ തള്ളി കെ സുരേന്ദ്രന്‍
അനന്തമായ കാത്തിരിപ്പ് പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്നുവെന്നും രാഹുലിന് പകരമായി മറ്റൊരാള്‍ എത്തിയാല്‍ അത് പ്രവര്‍ത്തകരുടെ ആവേശം കുറയ്ക്കുമെന്നും മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശും പറഞ്ഞു. അതേ സമയം വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ടി സിദ്ദിഖ് ഇന്നും അവര്‍ത്തിച്ചു. രാഹുലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം,വയനാട് ഡിസിസികള്‍ ഇന്നും എഐസിസിക്ക് കത്ത് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here