കുവൈറ്റിൽ വ്യാജ വിസയിൽ എത്തി കബളിപ്പിക്കപെട്ട പതിനായിരം വിദേശ തൊഴിലാളികൾക്ക് നടപടി ക്രമങ്ങളിൽ ഇളവു നൽകി സർക്കാർ

കുവൈറ്റിൽ വ്യാജ വിസയിൽ എത്തി കബളിപ്പിക്കപെട്ട പതിനായിരം വിദേശ തൊഴിലാളികൾക്ക് നടപടി ക്രമങ്ങളിൽ ഇളവു നൽകി സർക്കാർ. മാനുഷിക പരിഗണന നൽകി തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കാൻ അവസരം നൽകും.

അനധികൃതമായി വ്യാജ വിസയിലെത്തിയ പതിനായിരത്തോളം വിദേശികൾക്ക് തങ്ങളുടെ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ അവസരം നൽകും. ആറ് സ്വദേശി തൊഴിലുടമകളുടെ വിസയിലെത്തിയ പതിനായിരം വിദേശികളാണ് കുവൈറ്റിൽ കുടുങ്ങിയത്. വിസ കച്ചവടക്കാരായ തെഴിലുടമകൾ വലിയ തുക പ്രതിഫലം പറ്റിയാണ് അനധികൃതമായി വ്യാജ വിസയിൽ വിദേശികളെ കുവൈറ്റിൽ എത്തിച്ചത്.

സുരക്ഷ പരിശോധനയിൽ പിടിയിലായ തൊഴലാളികൾക്ക് തങ്ങളുടേതല്ലാത്ത കുറ്റത്തിന് മാനുഷിക പരാഗണന നൽകുകയാണ്. അനധികൃതമായി രാജ്യത്ത് താമസിച്ചതിനുള്ള പിഴ അടച്ച ശേക്ഷം രേഖകൾ ശരിയാക്കി മറ്റ് സ്ഥാപനങ്ങളിലേക്ക് വിസ മാറ്റുന്നതിനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്.

അതേസമയം നിയമ ലംഘനം നടത്തിയതിനും മനുഷ്യകടത്തിനും ഉത്തരവാദികളായ ആറു സ്വദേശി കമ്പനി ഉടമകളെ പ്രോസിക്യൂഷന് കൈ മാറിയതായും സുരക്ഷാ അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top