കൊട്ടിയൂര്‍ പീഡനക്കേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്‌സോ കോടതി വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്ത മാസം അഞ്ചിലേക്കാണ് മാറ്റിയത്. 20 വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് റോബിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി.
കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് തലശ്ശേരി പോക്‌സോ കോടതി വിധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആറ് പ്രതികളെ കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു.
Read more:കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം പിഴയടക്കണം
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here