വിദേശ കലാകാരന്മാർക്ക് സൗദിയിൽ പ്രത്യേക താമസ വിസ അനുവദിക്കും

വിദേശ കലാകാരന്മാർക്ക് സൗദിയിൽ പ്രത്യേക താമസ വിസ അനുവദിക്കും. കലാ സാംസ്‌കാരിക മേഖലയിൽ നിരവധി പദ്ധതികളാണ് കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചത്.

കലാ സാംസ്‌കാരിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൗദിയിൽ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികളെയും രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു.  ഇതിൻറെ ഭാഗമായാണ് പുതിയ തീരുമാനം.  വിദേശികൾക്ക് സൗദിയിൽ താമസിച്ച് കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഴുകുന്നതിനു പ്രത്യേക വിസ അനുവദിക്കുമെന്ന് സൗദി സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാൻ അറിയിച്ചു.

Read Also : 25,000സ്വദേശി വനിതകൾക്ക് തൊഴിലവസരവുമായി സൗദി ടൂറിസം വകുപ്പ്

ഇതുൾപ്പെടെ സാംസ്‌കാരിക വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ഇരുപത്തിയേഴ് പദ്ധതികളുടെ പ്രഖ്യാപനം മന്ത്രി നടത്തി. കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം, സ്‌കോളർഷിപ്പ് പദ്ധതികൾ, കലാസാഹിത്യ പുരസ്‌കാരങ്ങൾ തുടങ്ങിയവ ഇതിൽ പെടും. പുതിയ തലമുറയ്ക്ക് കലാസാഹിത്യസാംസ്‌കാരിക മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുക, രാജ്യത്തെ പൈതൃക സമ്പത്തും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുക തുടങ്ങിയവയും സാംസ്‌കാരിക വകുപ്പിൻറെ ലക്ഷ്യങ്ങളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top