വയനാട്ടില്‍ ഓട്ടോ മറിഞ്ഞ് രണ്ട് പേര് മരിച്ചു

പാല്‍ച്ചുരത്ത് ഓട്ടോ മറിഞ്ഞ് രണ്ട് പേര് മരിച്ചു. ഡ്രൈവര്‍ ഷാനമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41), ആറളം ഫാമില്‍ താമസിക്കു രാജുവിന്റെ ഭാര്യ ശാന്ത (48) എന്നിവരാണ് മരിച്ചത്. ആറളം സ്വദേശികളായ സജി, സീത, അപര്‍ണ, അജിത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 ന് കാവില്‍ നിന്നും ഉത്സവം കഴിഞ്ഞ് മടങ്ങി പോകുമ്പോഴായിരുന്നു അപകടം.
വള്ളിയൂർക്കാവ് ക്ഷേത്രോത്സവം കൂടി മടങ്ങവെ ഇന്ന് രാവിലെ വയനാട് പാൽച്ചുരത്തിൽ വെച്ചാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവർ മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here