വിവേക് ഒബ്രോയ് മോദി ആയത് ഇങ്ങനെ; വീഡിയോ

നരേന്ദ്ര മോദിയുടെ ജീവിത കഥ പ്രമേയമാകുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന് വേണ്ടി വിവേക് ഒബ്രോയിൽ വരുത്തിയ ലുക്ക് ചേഞ്ച് വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവേക് ഒബ്‌റോയ് ആണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്. ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മോദിയായി മാറാനുള്ള വിവേകിന്റെ മെയ്ക്കാേവറാണ് ശ്രദ്ധേയമാകുന്നത്. പലതവണ ലുക്ക് ടെസ്റ്റ് നടത്തിയാണ് വിവേകിന്റെ ഗെറ്റപ്പ് തീരുമാനിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വിവേകിന് പരിക്കേറ്റിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലുള്ള ഹർഷിദ് വാലിയിൽ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ കാലിനാണ് പരിക്കേറ്റത്.  മരത്തിന്റെ മുനയുള്ള വേര് കാലിൽ തറച്ചുകയറുകയായിരുന്നു.

ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി.

Read Also : ദി ആക്‌സിഡെന്റൽ പ്രൈം മിനിസ്റ്ററിനെ ചൊല്ലി രാഷ്ട്രീയ വിവാദം; സിനിമ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണം ലക്ഷ്യം വെച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായാതായി കോൺഗ്രസ് ആരോപിച്ചു

ഏപ്രിൽ 5ന് ചിത്രം പുറത്തിറങ്ങും. വിവേക് ഒബ്രോയ്ക്ക് പുറമെ, സുരേഷ് ഒബ്രോയ്, ബർഖ സെൻഗുപ്ത, പ്രശാന്ത് നാരായണൻ, ദർശൻ കുമാർ, ബൊമൻ ഇറാനി, സറീന വഹാബ്, മനോജ് ജോഷി, അഞ്ജൻ ശ്രീവാസ്തവ, കരൺ പട്ടേൽ, അക്ഷത് ആർ സുജ്‌ല എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top