‘നിലമ്പൂരിലെയും, വയനാട്ടിലെയും വിജയം ജമാഅത്തെ ഇസ്ലാമിയുടേത്, കോൺഗ്രസിന്‍റെ റിമോട്ട് ജമാഅത്തെ ഇസ്ലാമിയുടെ കൈയിൽ’ : രാജീവ് ചന്ദ്രശേഖർ

മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വയനാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങി. നിലമ്പൂരിലെയും, വയനാട്ടിലെയും വിജയം കോൺഗ്രസിന്‍റേതല്ല, ജമാ അത്തെ ഇസ്ലാമിയുടേതാണ്.
കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയിലാണ്. കോൺഗ്രസ് അപകടകരമെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുകളിൽ ജയിക്കാൻ കോൺഗ്രസ് എത് വഴിയും തേടുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ മതേതരത്വമോ, മറ്റ് മൂല്യങ്ങളോ പരിഗണിക്കപ്പെടില്ല. അവര്‍ അപകടം നിറഞ്ഞ സംഘടനയാണെന്ന് പണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാഹുൽ ഗാന്ധിയും, കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുന്നു ഒരു കൈയിൽ ഭരണഘടനയും, മറ്റൊരു കൈയിൽ ജമാ അത്തെ ഇസ്ലാമിയുമായുള്ള സഖ്യവുമാണ്. ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്ഐആർ ഇല്ലെന്ന് വിഡി സതീശൻ പറയുന്നു. മറ്റെല്ലാ സംഘടനകൾക്കും പ്രസിഡന്‍റും , സെക്രട്ടറിയുമൊക്കെയാണ് പദവികളെങ്കിൽ ,ഇവരുടെ മേധാവി “അമീർ ” എന്നാണ് അറിയപ്പെടുന്നത് വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് മാ അത്തെ ഇസ്ലാമിക്കുള്ളതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
Story Highlights : rajeev chandrasekhar against jama athe islami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here