Advertisement

സൗദിയിൽ ട്രാഫിക് പൊലീസിലും വനിതകളെ നിയമിക്കും

March 29, 2019
Google News 0 minutes Read

ട്രാഫിക് പോലീസിൽ വൈകാതെ വനിതകളെ നിയമിക്കുമെന്ന് സൗദി ട്രാഫിക് ഡയരക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. പുരുഷന്മാരായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ പോലെ വനിതകളും സേവനമനുഷ്ഠിക്കും.

പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിർദ്ദേശാനുസരണം വിവിധ സുരക്ഷാവകുപ്പുകളിൽ നിയമിക്കുന്നതിന് ഒരു കൂട്ടം സൗദി വനിതകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒരു വിഭാഗത്തെ ട്രാഫിക് പോലിസിൽ നിയമിക്കും. അവശേഷിക്കുന്നവരെ പട്രോൾ പോലീസിലും നിയമിക്കും.വനിതകൾക്ക് ഡ്രൈവിങ്ങ് ഡ്രൈവിംങ് ലൈസൻസ് അനുവദിക്കുന്നതിന് ട്രാഫിക് ഡയരക്ടറേറ്റ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്.അൽബഹ,ഹായിൽ,അൽഖസിം ,നജ്റാൻ എന്നിവിടങ്ങളിൽ വൈകാതെ ലേഡീസ് ഡ്രൈവിംങ് സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും.

അൽഹസയിൽ ലേഡീസ് ഡ്രൈവിംഗ് സ്കൂൾ സ്ഥാപിക്കുന്നതിന് സൗദി അരാംക്കോ കമ്പനിയുമായി ട്രാഫിക്ഡയരക്ടറേറ്റ് കഴിഞ്ഞ ദിവസം കാരാർ ഒപ്പു വെച്ചു.നിലവിൽ സൗദിയിൽ ഏഴ് വനിതാ ഡ്രൈവിംങ് സ്കൂളുകളാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here