ബിജെപിയുമായി ഉണ്ടായിരുന്ന ഭിന്നതകളെല്ലാം പരിഹരിച്ചെന്ന് ഉദ്ധവ് താക്കറെ

ബിജെപിയുമായി ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടു കഴിഞ്ഞെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്. ശിവസേനയും ബിജെപിയും തമ്മിലുണ്ടായ തർക്കങ്ങളൊക്കെ ഇനി പഴയ കഥയാണ്.
शिवसेना प्रमुख श्री उद्धव ठाकरे जी को धन्यवाद देता हूँ।
भाजपा-शिवसेना गठबंधन दो राष्ट्र्वादी दलों का गठबंधन है। मुझे पूर्ण विश्वास है कि दोनों पार्टीयों के कार्यकर्ता महाराष्ट्र की सभी लोक सभा सीटों पर गठबंधन को प्रचंड जीत दिलाकर मोदी जी को फिर से प्रधानमंत्री बनायेंगे।@ShivSena pic.twitter.com/g2ypmDAr6D
— Chowkidar Amit Shah (@AmitShah) 30 March 2019
താൻ ബിജെപി നേതാക്കൾക്കൊപ്പം വേദിയിലെത്തിയത് പലരെയും സന്തോഷിപ്പിക്കുന്നുണ്ടാകാം. എന്നാൽ അതേ സമയം തന്നെ ഇത് മറ്റു ചിലരെ അസ്വസ്ഥരാക്കിയേക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപിയും ശിവസേനയും പരസ്പരം പോരടിക്കുകയും വിമർശിക്കുകയും ചെയ്തതിൽ പലരും സന്തോഷിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങളെല്ലാം തീർന്നെന്നും ഇനി ഒരേ മനസ്സോടെ ബിജെപിയും ശിവസേനയും മുന്നോട്ടു പോകുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here