‘അച്ഛൻ നേരത്തെ തന്നെ ബിജെപിയിൽ നിന്ന് രാജിവെക്കണമായിരുന്നു’ : സൊനാക്ഷി സിൻഹ

ബിജെപി മുൻ എംപി ശത്രുഘ്‌നൻ സിൻഹയുടെ കോൺഗ്രസ് പ്രവേശനത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിൻഹ. കോൺഗ്രസിൽ ചേരാനുള്ള തീരുമാനം അച്ഛന്റേതാണെന്ന് പറഞ്ഞ സൊനാക്ഷി ബിജെപിയിൽ നിന്ന് കുറച്ച് മുമ്പ് തന്നെ അദ്ദേഹം രാജിവെക്കണമായിരുന്നുവെന്നും വൈകിയാണ് ചെയ്തതെന്നും പറഞ്ഞു.
ജെപി നാരായൺ, വാജ്‌പേയി, അദ്വാനി എന്നിവർക്കൊപ്പം പാർട്ടി പ്രവർത്തനം തുടങ്ങിയ പിതാവിന് ബിജെപിയിൽ വളരെ ആദരവ് ലഭിച്ചിരുന്നുവെന്നും എന്നാൽ ഈ നേതൃനിരയ്ക്ക് ഇപ്പോൾ അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും സൊനാക്ഷി പറഞ്ഞു.
Read Also : സീറ്റ് നിഷേധിച്ചു; ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്
നാല് ദിവസം മുമ്പാണ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിലേക്ക് ചുവടുമാറ്റുന്നത്. സിറ്റിംഗ് സീറ്റ് നൽകില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു.
ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തിൽ ശത്രുഘ്‌നൻ സീറ്റ് നിൽകിയിരുന്നില്ല. ഇതിന് പിന്നാലെ ബിജെപിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് ശത്രുഘ്‌നൻ സിൻഹ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിനാണ് സിൻഹയ്ക്ക് പകരം ആ മണ്ഡലത്തിൽ സീറ്റ് നൽകിയത്. നിങ്ങളും നിങ്ങളുടെ ആൾക്കാരും എന്നോട് ചെയ്തത് സഹിക്കാവുന്നതാണെന്നും എന്നാൽ അതേനാണയത്തിൽ തിരിച്ചടി നൽകാൻ ഞാൻ ഇപ്പോൾ പ്രാപ്തനാണെന്നും കാണിച്ച് ശത്രുഘ്‌നൻ സിൻഹ ട്വീറ്റ് ചെയ്തിരുന്നു. അദ്വാനിയ്ക്ക് സീറ്റ് നൽകാതിരുന്നതിനേയും ശത്രുഘ്‌നൻ സിൻഹ വിമർശിച്ചിരുന്നു.
ഏപ്രിൽ ആറിന് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here