Advertisement

സ്വവർഗാനുരാഗിയായ മകനും ഭർത്താവിനും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ

March 30, 2019
Google News 1 minute Read

സ്വവർഗാനുരാഗിയായ മകനും ഭർത്താവിനും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ. നെബ്രാസ്‌കയിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്.

മുപ്പത്തിരണ്ടുകാരനായ മാത്യു എലെഡ്ജും ഇരുപത്തിയൊമ്പതുകാരിയായ എലിയറ്റ് ഡൗവർട്ടിയും ഏറെ നാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. ഐവിഎഫ് വഴി ഒരു കുഞ്ഞ് എന്ന സ്വപ്‌നം ഇരുവർക്കും നേടികൊടുക്കാൻ മാത്യുവിന്റെ അമ്മ തന്നെ മുൻകൈയ്യെടുത്ത് രംഗത്തെത്തിയത് ദമ്പതികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗർഭിണിയാകുന്നത്. പത്ത് വർഷം മുമ്പ് ആർത്തവ വിരാമവും നേരിട്ട സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്.

നെബ്രാസ്‌കയിലെ ഒമാഹയിലെ ഡോക്ടറോടാണ് കുടുംബം ഇത് സംബന്ധിച്ച ഉപദേശം തേടിയത്. എന്നാൽ ഇതിൽ സങ്കീർണതകളൊന്നുമില്ലെന്ന് വളരെ സാധാരണമായ രീതിയിൽ തന്നെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും ഡോക്ടർ കരോളിൻ മൗദ് ഉറപ്പുനൽകി.

പിന്നീട് കുഞ്ഞിനായുള്ള ഒരുക്കങ്ങളായിരുന്നു. ഐവിഎഫിലൂടെ സിസിലി ഗർഭിണിയായി. ഗർഭകാലം ഏറെ സന്തോഷത്തോടെയാണ് കടന്നുപോയത്. സ്വന്തം മകന് കുഞ്ഞിനെ സമ്മാനിക്കാനാകുക എന്ന സന്തോഷമാണ് സിസിലിയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. അമ്മയ്ക്ക് പരിചരണവുമായി മകൻ മാത്യുവും ഭർത്താവ് എലിയറ്റും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ ‘ഉമ’ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു.

അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. ഗർഭകാലത്തെല്ലാം തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയായല്ല മറിച്ച് അമ്മൂമ്മയായി തന്നെയാണ് സിസിലി നോക്കികണ്ടത്.

സ്വവർഗാനുരാഗികൾ കുടുംബത്തിന് അപമാനമായി കരുതുന്ന ഈ സമൂഹത്തിന് മാതൃകയായിക്കൊണ്ട് സ്വന്തം മകനെയും അവന്റെ പങ്കാളിയെയും അംഗീകരിച്ച് അവർക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ച് കുടുംബത്തോട് ചേർത്ത് നിർത്തുകയാണ് ഈ അമ്മ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here