റവന്യു വകുപ്പിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ വർദ്ധിപ്പിച്ചു

ഭൂമിയുടെ പോക്കുവരവടക്കം റവന്യു വകുപ്പിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ വർദ്ധിപ്പിച്ചു. നിരക്ക് വർധിപ്പിച്ചുള്ള ലാന്റ് റവന്യു കമ്മിഷണറുടെ ഉത്തരവിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. അഞ്ചു ശതമാനമാണ് വർധന. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫീസ് വർധിപ്പിച്ചതെന്നാണ് സർക്കാർ വിശദീകരണം .ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്കുകൾ ബാധകമാവും .റവന്യു ഭൂമി വിവിധ ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകുന്നതിനുള്ള നിരക്കും വർധിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top