ഹൈപ്പെർലൂപ്പിന്റെ ആദ്യഘട്ട നിർമാണപ്രവർത്തനം അബുധാബിയിൽ അടുത്തവർഷം പൂർത്തിയാകും

1000 കിലോമീറ്ററിലേറെ വേഗതയിൽ യാത്ര ചെയ്യാവുന്ന ലോകത്തെ ആദ്യത്തെ സൂപ്പർ ഹൈസ്പീഡ് യാത്ര സംവിധാനമായ ഹൈപ്പെർലൂപ്പിന്റെ ആദ്യഘട്ട നിർമാണപ്രവർത്തനം അബുധാബിയിൽ അടുത്തവർഷം പൂർത്തിയാകും.ഹൈപർലൂപ്പ് ടെക്‌നോളജീസ് അധികൃതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തെ ആദ്യത്തെ ഹൈസ്പീഡ് ട്രാൻസ്‌പോർട് സിസ്റ്റമായ ഹൈപ്പെർലൂപ്പിന്റെ ആദ്യഘട്ടനിർമാണം അടുത്തവർഷത്തോടെ പൂർത്തിയാകുമെന്ന് ഹൈപ്പെർലൂപ് ടെക്നോളജീസ് അധികൃതർ അറിയിച്ചു.അബുധാബി മുതൽ ദുബായ് വരെ 150 കിലോമീററർ ആണ് പദ്ധതിയുടെ ദൂരം ഇതിൽ അബുദാബിയിൽ ആദ്യഘട്ടത്തിന്റെഭാഗമായി 10 കിലോമീറ്റർ ആണ് നിർമാണം പൂർത്തിയാകുക . ട്രാക്കിന്റെ നിർമാണം പൂർത്തിയാകുന്ന മുറക്ക് യാത്രാ ക്യാപ്സൂളുകൾ ട്രയലിനായി എത്തിയ്ക്കുമെന്നും ഇപ്പോൾ ക്യാപ്‌സൂളിലെന്റെ നിർമാണം ഫ്രാൻ‌സിൽ പൂർത്തിയായി വരുന്നെന്നും കമ്പനി ചെയർമാൻ ബിബോബ് ഗർസ്റ്റ പറഞ്ഞു.

മണിക്കൂറിൽ 1000 ത്തിലെ കിലോമീറ്റർ വേഗതയിൽ യാത്രചെയ്യുന്ന ഒരു വാക്വo ട്യൂബ് ട്രാൻസ്‌പോർട് സിസ്റ്റം ആണ് ഹൈപ്പെർലൂപ്പ് .യു എ ഇ യുടെ സ്വപ്നപദ്ധതിയായ ഹൈപ്പെർലൂപ്പ് 2020 സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.അൽദാർ പ്രോപ്പർട്ടീസുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 22 ബില്യൺ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top